തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി പങ്കെടുക്കേണ്ട റാലിക്കിടെ സംഘര്‍ഷം. ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തി വീശി. ബീഹാറിലെ ഗയയിലാണ് ജനങ്ങള്‍ അക്രമാസക്തരായത്. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്തു. അനിയന്ത്രിതമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. റാലിയില്‍ പങ്കെടുക്കാന്‍ മോഡി എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു സംഘര്‍ഷം. ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും...