മോദിയെ നേരിൽ കാണാനിതാ ഒരവസരം

വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനം കൊണ്ടും മികവ് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാൻ ഇതാ ഒരു അവസരം. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ്സിന് കൃത്യമായി ഉത്തരം നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്

വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനം കൊണ്ടും മികവ് തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാൻ ഇതാ ഒരു അവസരം. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ്സിന് കൃത്യമായി ഉത്തരം നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
 
റിപോർട്ടുകൾ പ്രകാരം എൻ ഡി എ സർക്കാർ വിവിധ മേഖലകളിൽ നിന്നും തയ്യാറാക്കിയ 20 ചോദ്യങ്ങൾക്ക് 5 മിനിട്ടിനുള്ളിൽ ശരിയായ ഉത്തരം നൽകുന്നവർക്ക് മോദിയെ നേരിൽ കാണാനും അദ്ദേഹം ഒപ്പിട്ട സർട്ടിഫിക്കറ്റും വാങ്ങാൻ സാധിക്കും.
 
മൈ ഗവൺമെന്റ് പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഭരണം ക്വിസ്' എന്ന പരിപാടിയിലേക്ക് പങ്കെടുക്കാൻ മൈ ഗവൺമെന്റ് ഇൻ എന്ന വെബ്സൈറ്റ് സംഘടിപ്പിക്കുകയും ചെയ്തു. വെബ്സൈറ്റിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ ലഭ്യമായ മാർക്കും കാണാൻ സാധിക്കും.
 
വെബ്സൈറ്റിലെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവരെ അതേ മാർക്കുള്ളവരുമായി വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും. എറ്റവും വേഗതയിൽ ഉത്തരം നൽകുന്നവരെയായിരിക്കും തിരഞ്ഞെടുക്കുക. 'നല്ലതല്ലാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതിനും താൽപ്പര്യമില്ലെങ്കിൽ മടങ്ങാനുമുള്ള ഓപ്ഷൻ ലഭ്യമാണ്.
ന്യൂഡൽഹി| aparna shaji| Last Updated: ശനി, 28 മെയ് 2016 (14:35 IST)

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :