നന്ദിഗ്രാമില്‍ ശവശരീരങ്ങള്‍ കണ്ടെത്തി

കൊല്‍ക്കത്ത| WEBDUNIA|
നന്ദിഗ്രാമില്‍ ബുധനാഴ്‌ച പകുതി കത്തിയ നിലയില്‍ അഞ്ചു ശവശരീരങ്ങള്‍ കണ്ടെത്തി. ശവശരീരങ്ങള്‍ക്ക് അംഗഭംഗം വന്നിട്ടുണ്ട്.

പൊലീസ് സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസിന്‍റെ കൂടെ സി.ബി.ഐ, സി.ആര്‍.പി.എഫ് സംഘവുമുണ്ടായിരുന്നു.

മൃതദേഹങ്ങള്‍ മറവു ചെയ്‌ത നിലയിലായിരുന്നു. മൃതദേഹങ്ങള്‍ ചെടികള്‍ ഉപയോഗിച്ച് മറച്ചിരുന്നു. അതേസമയം മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും പുറത്തെടുക്കുവാന്‍ മജിസ്‌ട്രേറ്റിന്‍റെ അനുമതി വേണം.

എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒക്‍ടോബര്‍ 26 ന് ബോംബുകള്‍ ഉണ്ടാക്കുമ്പോള്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെയൊ അല്ലെങ്കില്‍ നവംബര്‍ ആറിലെ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയൊ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്ന് പൊലീസ് അഭിപ്രായപ്പെട്ടു.

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയുവാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് സി.ആര്‍.പി.എഫ് ക്യാമ്പ് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :