നഗ്നസ്കാനുകളില്‍ ഷാരൂഖിന്റെ ഓട്ടോഗ്രാഫ്!

മുംബൈ| WEBDUNIA|
PRO
ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ലണ്ടനിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ സ്കാനറുകളെടുത്ത തന്റെ നഗ്നഫോട്ടോകളില്‍ ഓട്ടോഗ്രാഫ് പതിച്ച് വനിതാ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് നല്‍കി എന്നതാണ് ഈ ബോളിവുഡ് നായകനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവാദം!

ഒരു ടോക്ക് ഷോയിലാണ് ഷാരൂഖ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ സ്കാനറിന് വെളിയില്‍ വന്നപ്പോള്‍ രണ്ട് വനിതാ ഓഫീസര്‍മാര്‍ സ്കാന്‍ പകര്‍പ്പുമായി നില്‍ക്കുന്നത് കണ്ടു. ഇവര്‍ നീട്ടുന്നത് ഒപ്പിട്ട് നല്‍കാനുള്ള ഫോം ആണെന്ന് കരുതി. എന്നാല്‍, എല്ലാം വെളിവാക്കുന്ന ചിത്രമായിരുന്നു അതെന്നും അതില്‍ ഓട്ടോഗ്രാഫ് പതിച്ച് അവര്‍ക്ക് തന്നെ മടക്കി നല്‍കി എന്നും ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തി.

ആയുധങ്ങളോ മറ്റ് മാരക വസ്തുക്കളോ ഉണ്ടോ എന്ന് അറിയാന്‍ ഉപയോഗിക്കുന്നതരം സ്കാനറുകളെ പോലെ തന്നെയാണ് ‘ബോഡി സ്കാനറു‍’കളും. ഇവ മനുഷ്യരുടെ വിശദമായ ശാരീരിക ഘടന വെളിവാക്കുന്ന ചിത്രമാണ് എടുക്കുന്നത്. അതിനാല്‍, സ്വകാര്യത നശിപ്പിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധന കഴിഞ്ഞാലുടന്‍ നശിപ്പിച്ചു കളയണമെന്ന് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഉത്തരവിട്ടതിനു പിന്നാലെയാണ് ഷാരൂഖ് സംഭവം വിവാദമാവുന്നത്.

എന്തായാലും പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചതിനുള്ള വിവാദത്തിന്റെ കെട്ടടങ്ങുന്നതിനു മുമ്പ് തന്നെ മറ്റൊരു വിവാദത്തിനു കൂടി ഷാരൂഖ് ഖാന്‍ തിരികൊളുത്തിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :