ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 29 ഫെബ്രുവരി 2008 (12:26 IST)
ചുവപ്പ് നക്‍സലിസത്തിന്‍റെ ആക്രമണം ഇന്ത്യയെ പിടിച്ചുലച്ചുക്കൊണ്ടിരിക്കുകയാണ്. വസന്തത്തിന്‍റെ ഇടിമുഴക്കത്തിന്‍റെ വരവറിയിച്ചുക്കൊണ്ട് ബംഗാളിലെ ഭൂ സ്വാമികളുടെ ഭൂമി പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് നല്‍കുവാന്‍ ചാരു മജുംദാര്‍ ആരംഭിച്ച നക്‍സല്‍ മുന്നേറ്റം വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ വേരൂന്നി നില്‍ക്കുന്നു.
ഇന്ത്യയിലെ നക്‍സല്‍ബാധിത സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മാധ്യമപ്രവര്‍ത്തകനായ സുധീപ് ചക്രവര്‍ത്തിയെഴുതിയ ‘ചുവന്ന സൂര്യന്‍‘ നക്‍സലിസത്തെക്കുറിച്ച് സമഗ്രമായ പുസ്തകമെന്ന പദവി നേടിയിരിക്കുകയാണ്. ‘ഇന്ത്യയിലെ നക്‍സലൈറ്റുകള്‍ സ്വന്തം ആദര്‍ശത്തോട് നീതി പുലര്‍ത്തുന്നുവരാണ്.
ഇന്ത്യന്‍ നക്‍സലൈറ്റുകള്‍ക്ക് സ്വന്തം രാജ്യം ആവശ്യമില്ല. ‘അവര്‍ക്ക് അതുണ്ട്‘. ഇന്ത്യന്‍ നക്‍സലിസം ഇന്ന് ‘ചെഗുവേര‘ രീതിയിലുള്ളതാണ്.
രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലും നക്‍സലിസം വ്യാപിച്ചുക്കിടക്കുന്നു. 1998 ന്‍റെ അവസാനം മുതല്‍ നക്‍സല്‍ ആക്രമണം മൂലമുള്ള മരണം നടക്കാത്ത ഒരു ആഴ്‌ച വിരളമാണ്‘; പുസ്തകത്തില്‍ സുധീപ് പറയുന്നു. ഈ പുസ്തകത്തിന്‍റെ രചനയ്‌ക്കായി സുധീപ് നക്‍സലൈറ്റ് നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയക്കാര്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി.