ദേശീയ പാതകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാറുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനത്തിനു നിര്‍ദേശം നല്കി.
മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകത്തുതന്നെ വാഹനാപകടങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. 2011 ല്‍ മാത്രം 4.9 ലക്ഷം അപകടങ്ങളില്‍ 1.4 ലക്ഷം പേര് മരിച്ചു. ഇതില്‍ 24,550 അപകടങ്ങള്‍ക്കും ഇടയാക്കിയതു മദ്യപിച്ചുള്ള വാഹനയാത്രയാണ്.
ദേശീയ പാതയ്ക്കു സമീപം ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുത്. ഇപ്പോള്‍ ലൈസന്‍സ് ലഭിച്ച ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.