ദേശീയ പതാക കെട്ടിയ വാഹനത്തില്‍ രാത്രിയും യാത്ര ചെയ്തു; അണ്ണാ ഹസാരക്കെതിരെ കേസ്

ജൗന്‍പുര്‍| WEBDUNIA|
PRO
ദേശീയ പതാകയോട്‌ അനാദരവ്‌ കാട്ടിയതിന്‌ ഗാന്ധിയന്‍ അണ്ണാ ഹസാരക്കെതിരേ കേസ്‌. ഹിമാംശു ശ്രീവാസ്‌തവ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ യുപിയിലെ ജൗണ്‍പൂര്‍ കോടതിയാണ്‌ കേസെടുക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

ജൂലൈ 29 ന്‌ ഹസാരെ ജൗന്‍പുര്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ ദേശീയ പതാകയോട്‌ അനാദരവ്‌ കാട്ടിയതെന്ന്‌ പരാതിയില്‍ പറയുന്നു. 'ജനതന്ത്ര യാത്ര'ക്കിടെ ഒരു കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കാനെത്തിയതായിരുന്നു ഹസാരെ.

കെട്ടിയ ഒരു വാഹനത്തിലായിരുന്നു ഹസാരെ എത്തിയത്‌. രാത്രി എട്ട്‌ വരെ പരിപാടി നീണ്ടു. അത്രയും സമയം വാഹനത്തില്‍ ദേശീയ പതാകയുണ്ടായിരുന്നു.

നിയമമനുസരിച്ച്‌ സൂര്യോദയം മുതല്‍ സൂര്യാസ്‌തമനം വരെ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടുളളൂ. ഇതനുസരിച്ചാണു കേസെടുത്തത്. ഇത്‌ ദേശീയ പതാകയോടുളള അനാദരവാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :