കേന്ദ്ര റയില്‍വെ മന്ത്രി സ്ഥാനത്ത് നിന്ന് ദിനേശ് ത്രിവേദിയെ തിങ്കളാഴ്ച നീക്കം ചെയ്യാമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിക്ക് യു പി എ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ട്രെയിനിലെ താഴ്ന്ന ക്ലാസുകളിലെ വര്‍ധിപ്പിച്ച നിരക്കില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായേക്കും എന്നാണ് സൂചന.
അതേസമയം മമത രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കുകയുള്ളൂ എന്ന് ത്രിവേദി വ്യക്തമാക്കി. അങ്ങനെ ആവശ്യപ്പെട്ടാല്‍ രണ്ട് ദിവസത്തിനകം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിവേദിയെ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
English Summary: Union Railway Minister, Dinesh Trivedi will be out of the Cabinet on Monday, as per sources.