ദസറാ ആഘോഷം ഇന്ന്

ന്യൂഡല്‍ഹി| WEBDUNIA|
ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ദസറാ ആഘോഷങ്ങള്‍ വ്യാഴാഴ്ചയാണ് നടക്കുന്നത്. ന്യൂഡല്‍ഹിയിലെ രാം ലീല ആഘോഷങ്ങള്‍ കാണാന്‍ ആയിരങ്ങളാവും എത്തുക എന്നത് ഡല്‍ഹി പൊലീസിന് തലവേദനയായിട്ടുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെ മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും രാം ലീല എന്നറിയപ്പെടുന്ന രാമ രാവണ യുദ്ധം ആഘോഷിക്കും. ഇതിന്‍റെ അവസാനത്തില്‍ രാവണന്‍റെയും സഹോദരനായ കുംഭകര്‍ണ്ണന്‍റെയും കോലങ്ങള്‍ കത്തിക്കും.

അടുത്തിടെ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും സ്ഫോടനങ്ങളുമാണ് ഇത്തരം ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് പൊലീസിന് തലവേദനയായിരിക്കുന്നത്. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മിക്കയിടത്തും ദസറാ ആഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കര്‍ണ്ണാടകത്തിലെ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ ദസറ വന്‍ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :