ദത്തിന് ഇനി മടക്കം

PTIPTI
ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് തിങ്കളാഴ്ച മുംബൈ ടാഡ കോടതിക്ക് മുന്നില്‍ കീഴടങ്ങി. കോടതി ദത്തിന് വിധിന്യായത്തിന്‍റെ പകര്‍പ്പ് നല്‍കി.

വിധിന്യായത്തിന്‍റെ പകര്‍പ്പ് ലഭിച്ചതോടെ ദത്തിന്‍റെ ഇടക്കാല ജാമ്യം അവസാനിച്ചിരിക്കുകയാണ്. പുനെയിലെ യേര്‍വാഡ ജയിലിലേക്ക് മടങ്ങും മുമ്പ് സഹോദരിയെയും മകളെയും സന്ദര്‍ശിക്കാന്‍ ദത്ത് അനുവാദം ചോദിച്ചിട്ടുണ്ട്.

സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കുന്നതിന് മുമ്പ് യേര്‍വാഡ ജയിലില്‍ ദത്ത് 22 ദിവസം കഴിഞ്ഞിരുന്നു. ഓഗസ്റ്റിലാണ് ദത്തിന് ഇടക്കാല ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്.

1993 മാര്‍ച്ച് 12ന് മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് ദത്തിനും ശിക്ഷ ലഭിച്ചത്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പക്കല്‍ നിന്നും ആയുധം വാങ്ങി സൂക്ഷിച്ചതാണ് ദത്തിനെതിരെയുള്ള കുറ്റം.

മുംബൈ| PRATHAPA CHANDRAN|
ആയുധ നിരോധന നിയമ പ്രകാരം ദത്തിന് ആറ് വര്‍ഷം കഠിന തടവാണ് നല്‍കിയിരിക്കുന്നത്. ദത്തിനെ തിങ്കളാഴ്ച തന്നെ യേര്‍വാഡ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :