തെലുങ്കാന: 8 ലോക്‌സഭ എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
പ്രശ്‌നത്തില്‍ പാര്‍ലമെന്റ്‌ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന എട്ട്‌ കോണ്‍ഗ്രസ്‌ എം പിമാരെ ലോക്‌സഭയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. നാലു ദിവസത്തേക്കാണ്‌ സസ്‌പെന്‍ഷന്‍.

പൂനം പ്രഭാകര്‍, കെആര്‍ഡി റെഡ്ഢി, മധു യാഷ്‌കി ഗൗഡ്‌, എം ജഗനാഥ, ജി വിവേകാനന്ദ, എസ്‌ രാജയ്യ, ബല്‍റാം നായിക്‌, സുകേന്ദര്‍ റെഡ്‌ഡി ഗുധ എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ ആണ് സസ്‌പെന്‍ഷന്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ഇത് ശബ്‌ദവോട്ടോടെ പാസാക്കുകയും ചെയ്തു.

തെലുങ്കാന വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് പല സുപ്രധാന ബില്ലുകളും പാസ്സാക്കുന്നതിന് തടസ്സമായേക്കും. അതിനാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുടെ ചര്‍ച്ചകള്‍ നടത്തിയ ശേഷം എം പിമാരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :