തെലങ്കാന സംസ്ഥാനം രൂപീകരിക്കും

ന്യൂദല്‍ഹി| WEBDUNIA|
PRO
PRO
തെലങ്കാന സംസ്ഥാനം രൂപീകരിക്കും. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് യുപി‌എ ഏകോപനസമിതി അംഗീകാരം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അന്തിമ അംഗീകാരം നല്‍കും. തെലങ്കാന സംസ്ഥാനത്തിനായുള്ള അഞ്ചു പതിറ്റാണ്ട് നീണ്ട സമരത്തെ തുടര്‍ന്നാണ് തീരുമാനം.

ആന്ധ്രപ്രദേശിന്‍െറയും പുതിയ തെലങ്കാന സംസ്ഥാനത്തിന്‍െറയും പൊതു തലസ്ഥാനമായി ഹൈദരാബാദ് തുടരും.സംസ്ഥാനത്തിന്‍െറ യഥാര്‍ഥ രൂപവത്കരണം അടുത്തവര്‍ഷം ആദ്യത്തോടെയേ ഉണ്ടാകൂ. തങ്ങളുടെ പദ്ധതി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ആന്ധ്രാ നിയമസഭയെയും അറിയിക്കും. തുടര്‍ന്ന് ആന്ധ്ര സംസ്ഥാനത്തിലെ മൂന്ന് മേഖലകളിലെ നേതാക്കളില്‍ സമവായം ഉണ്ടാക്കാനും വെള്ളം, വരുമാനം എന്നിവ പങ്കുവെക്കുന്നതിനെപ്പറ്റി ധാരണയുണ്ടാക്കാനും പ്രധാനമന്ത്രി സമിതിക്ക് രൂപംനല്‍കും.

പാര്‍ലമെന്റിന്റെ ഇരു സഭകളും പുതിയ സംസ്ഥാനത്തിന് അനുകൂലമായി പ്രമേയം പാസാക്കേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്ന കാര്യത്തില്‍ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആന്ധ്രയില്‍ വിഭജന നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും ശക്തമായ ചേരികള്‍ രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാനം രൂപീകരണത്തിനുള്ള നിര്‍ണായക തീരുമാനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കും.തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിക്ക് അതൃപ്തി അറിയിച്ചിരുന്നു. ഇദ്ദേഹം രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നും 42 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്. റായലസീമ മേഖലയിലെ രണ്ട് ജില്ലകളെ കൂടെ തെലുങ്കാന സംസ്ഥാനത്ത് ഉള്‍പ്പെടുത്തുന്നതോടെ ഇരു സംസ്ഥാനങ്ങളിലും എംപിമാരുടെ എണ്ണം തുല്യമാകും. തെലുങ്കാന മേഖലയില്‍ ടിആര്‍എസുമായി ചേര്‍ന്ന് സീറ്റുകളെല്ലാം സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :