തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മധ്യപ്രദേശില്‍ പത്ത് വയസുകാരി കൊല്ലപ്പട്ടു

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു. അധല്‍പൂര്‍ സ്വദേശിയായ ദിനേശ് വസ്‌കാലെയുടെ മകള്‍ പൂജയാണ് കൊല്ലപ്പെട്ടത്.

ഭോപ്പാല്‍, മധ്യപ്രദേശ്, അധല്‍പൂര്‍ Bhopal, Madhyapradesh, Adhalpur
ഭോപ്പാല്‍| rahul balan| Last Modified ചൊവ്വ, 7 ജൂണ്‍ 2016 (17:08 IST)
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു. അധല്‍പൂര്‍ സ്വദേശിയായ ദിനേശ് വസ്‌കാലെയുടെ മകള്‍ പൂജയാണ് കൊല്ലപ്പെട്ടത്. തെരുവു നായ്ക്കള്‍ ക്രൂരമായി അക്രമിച്ച പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിനടുത്ത് കെട്ടിയിരിരുന്ന ആടിനെ അഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :