തെരുവോരത്തു കഴിഞ്ഞ മുന്‍ മാഗസിന് എഡിറ്റര്‍ക്കും അവരുടെ വളര്‍ത്തു നായക്കും അഭയമേകാന്‍ ദമ്പതികളെത്തി
മുംബൈ|
WEBDUNIA|
PRO
പ്രമുഖ മറാത്തി പ്രസിദ്ധീകരണമായ 'ഗൃഹലക്ഷ്മി'യുടെ മുന്‍ എഡിറ്റര്‍ സുനിത നായിക്ക് തെരുവില്‍ കഴിയുന്ന വാര്‍ത്ത ദേശീയ ശ്രദ്ധതേടിയിരുന്നു. ഈ വാര്‍ത്ത വായിച്ചവരെല്ലാം തന്നെ ജീവിതത്തിലെ വിധിവിളയാട്ടത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുകാണും.
എന്നാല്‍ ഗ്രിഗറി-ക്രിസ്റ്റീന ദമ്പതിമാര്‍ ഈ വാര്‍ത്ത വായിച്ച് സഹതപിക്കുകയല്ല ചെയ്തത്. സുനിതയേയും അവരുടെ പ്രിയപ്പെട്ട പോമറേനിയന്‍ പട്ടി സാഷിയേയും ഏറ്റെടുക്കാന്‍ തയ്യാറായി ഈ മുംബൈ ദമ്പതിമാരെത്തി.
മുംബൈയിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടിട്ടാണ് ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ സുനിത നായിക്കിനെ പറ്റി അറിയുന്നത്. വാര്‍ത്ത വന്നതോടെ പലരും സഹായ ഹസ്തവുമായി എത്തിയെങ്കിലും സാഷയെ കൂട്ടാന്‍ എല്ലാവര്ക്കും മടിയായിരുന്നു. എന്നാല്‍ തെരുവില്‍ കഴിഞ്ഞ കാലത്തെ തന്റെ ഏക കൂട്ടായ നായയെ വിട്ടുകളയാന്‍ സുനിത തയ്യാറായില്ല.
സാഷിയില്ലാതെ താന്‍ എങ്ങോട്ടുമില്ലെന്ന് സുനിതയും വാശിപിടിച്ചു. വീട്ടില്‍ പത്ത് പട്ടികളെ വളര്‍ത്തുന്ന ഗ്രിഗറി-ക്രിസ്റ്റീന ദമ്പതികള്‍ക്ക് ഒരു പോമറേനിയനെ കൂടി വളര്‍ത്താന്‍ വിസമ്മത്മേതുമുണ്ടായിരുന്നില്ല.
മുംബൈ വെര്‍സോവയിലെ ജെ പി റോഡില്‍ ഗുരുദ്വാര സച്ച്ഖണ്ഡ് ദര്ബാറിനു മുന്നിലെ റോഡിലാണ് വളര്‍ത്തുപട്ടിയോടൊപ്പം മുഷിഞ്ഞ വസ്ത്രങ്ങളുമായി പഴകിയ ഭക്ഷണപ്പൊതികളും തകര്‍ന്ന സെല്‍ഫോണുമായി ഈ മുന്‍ കോടീശ്വരി കഴിയുന്ന വാര്‍ത്തയും ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
അതുവരെ സഹതാപത്തിന്റെ മിഴിമുന എറിയുന്നവര്‍ക്ക് പ്രതാപമുള്ള, ആഡംബര പൂര്‍ണമായ ഒരു ഭൂതകാലം അവര്‍ക്ക് ഉണ്ടെന്ന് അറിയില്ലയിരുന്നു.
മണിമാളികയില് നിന്നും തെരുവോരത്തേക്കൊരു പതനം- അടുത്ത പേജ്