തെരഞ്ഞെടുപ്പ് ദിനം മിസോറാമില്‍ ബന്ദിന് ആഹ്വാനം

ഐസ്വാള്‍| WEBDUNIA| Last Modified തിങ്കള്‍, 7 ഏപ്രില്‍ 2014 (15:07 IST)
PTI
തെരഞ്ഞെടുപ്പ് ദിവസം മിസോറാമില്‍ ബന്ദ് നടത്താന്‍ വിവിധ സര്‍ക്കാറിതര സംഘടനകള്‍ ആഹ്വാനം ചെയ്തു. മിസോറമില്‍നിന്നുള്ള അഭയാര്‍ഥികളെ ത്രിപുരയില്‍ത്തന്നെ തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളിലാണ് ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്.

ഒരു സീറ്റുമാത്രമുള്ള മിസോറമില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യങ് മിസോ അസോസിയേഷന്‍ (വൈ.എം.എ), മിസോ വിമന്‍സ് ഫെഡറേഷന്‍, ഫെഡറേഷന്‍ ആന്‍ഡ് മിസോ സ്റ്റുഡന്റ്‌സ് യൂണിയന്‍, എം.യു.പി., മിസോ സിര്‍ലായി പാവല്‍, എം.എച്ച്. ഐ.പി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദ്.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ഇവര്‍ ആഹ്വാനംചെയ്തു. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ഈ സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദ് തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :