തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുന്ദരിയല്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി വിവാദത്തില്‍
കൊല്‍ക്കത്ത|
WEBDUNIA|
PTI
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുന്ദരിയല്ലെന്ന് പറഞ്ഞ ബംഗാള്‍ ഗതാഗത-കായിക മന്ത്രി മദന്‍ മിത്ര വിവാദത്തില്‍. ബര്‍ദ്വാന്‍ ജില്ലയിലെ ഒരു തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മിത്രയുടെ വിവാദ പ്രസ്താവന.
അഡ്വക്കേറ്റ് ജനറല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യങ്ങളെ ഹൈക്കോടതിയിലെ വാദത്തിനിടെ സുന്ദരികളായ സ്ത്രീകളുടെ പിടിവാശി എന്ന് പരാമര്‍ശിച്ചിരുന്നു. ഇതിനെക്കുറിച്ച് അഭിപ്രായം പറയവെയാണ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ശരിയല്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് സുന്ദരിയേ അല്ലെന്നും മന്ത്രി സൂചിപ്പിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പു കമ്മീഷര്‍ക്ക് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികെടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് തങ്ങള്‍ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു കമ്മീഷണറെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രിയടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്കുമെന്നറിയിച്ചിട്ടുണ്ട്.