തിഹാര്‍ ജയിലിലെ അഫ്സല്‍ ഗുരുവിന്റെ അവസാന ദിനങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പക്കല്‍ എത്തിയ ശേഷം അന്ത്യനാളുകള്‍ എണ്ണിക്കഴിയുകയായിരുന്നു അഫ്സല്‍ ഗുരു. പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയായ ഇയാളെ തിഹാര്‍ ജയിലില്‍ അതീവസുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് പാര്‍പ്പിച്ചിരുന്നത്. ജയില്‍ നമ്പര്‍ മൂന്നില്‍ ആയിരുന്നു അഫ്സല്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ഭാഗത്ത്, കഴുമരത്തില്‍ നിന്ന് വെറും 20 മീറ്റര്‍ അകലെ മാത്രമായിരുന്നു ഇയാളുടെ സെല്‍. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അഫ്സല്‍ ഗുരുവിനെ അക്കാര്യം അറിയിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം അദ്ദേഹം ശാന്തനാ‍യാണ് കാണപ്പെട്ടതെന്ന് തിഹാര്‍ ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കേസിലെ വിചാരണയ്ക്ക് ശേഷം 2002 ഡിസംബര്‍ 18നാണ് അഫ്സല്‍ ഗുരുവിനു വിധിച്ചത്. മരണം എത്തുന്ന നാള്‍ എണ്ണി 11 വര്‍ഷം ഇയാള്‍ ജീവിച്ചു. അഫ്സല്‍ യാതൊരു ബന്ധവും പുലര്‍ത്തുന്നത് ഒഴിവാക്കാനായി തമിഴ്നാട് സ്പെഷ്യല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇയാളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നത്. 24 മണിക്കൂറും ചുറ്റും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍.

കൂടുതല്‍ സമയവും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇയാള്‍ താല്പര്യപ്പെട്ടിരുന്നത്. അല്ലെങ്കില്‍പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിക്കും.

വധശിക്ഷ നടപ്പാക്കുന്ന വിവരം കശ്മീരിലുള്ള അഫ്സല്‍ ഗുരുവിന്റെ കുടുംബത്തെ സ്പീഡ് പോസ്റ്റിലൂടെ അറിയിച്ചു എന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :