താലിബാന്‍ ആത്മഹത്യാ സ്ക്വാഡ് നുഴഞ്ഞുകയറി?

പട്ന| WEBDUNIA|
PRO
താലിബാന്റെ പരിശീലനം ലഭിച്ച ആത്മഹത്യാ സ്ക്വാഡ് കൊല്‍ക്കത്തയിലേക്കും ബീഹാറിലേക്കും കടന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യപൂര്‍വ റയില്‍‌വെ സോണുകളില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

മധ്യപൂര്‍വ റയില്‍‌വെയുടെ സുരക്ഷാ കമ്മീഷണര്‍ എന്‍ കെ സിന്‍‌ഹ ബീഹാറിലെ റയില്‍‌വെ സൂ‍പ്രണ്ടുമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടുന്നത്. ആത്മഹത്യാ സ്ക്വാഡുകളിലെ അംഗങ്ങള്‍ ബീഹാറിലേക്കും കൊല്‍ക്കത്ത പോലെയുള്ള മെട്രോ നഗരങ്ങളിലേക്കും നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് സംശയം.

നിര്‍ദ്ദേശത്തെ തുടര്‍ന്ന് റയില്‍‌വെ ജാഗ്രത പുലര്‍ത്തുകയാണ്. കൂടാതെ, പ്രധാന സ്ഥാപനങ്ങള്‍ക്കും സമുച്ചയങ്ങള്‍ക്കുമുള്ള സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഭോജ്പൂര്‍, ബുക്സാര്‍, ജെഹാനബാദ്, നവാ‍ഡ, ഗയ, നളന്ദ, ലഖിസരായ്, ജാമുവി, ബെഗുസരായ് എന്നീ സൂപ്രണ്ടുമാര്‍ക്കാണ് ഇപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :