താന്‍ വായ തുറന്നാല്‍ പല ബിജെപി നേതാക്കളും കുഴപ്പത്തിലാകുമെന്ന് നിതീഷ് കുമാര്‍
പാറ്റ്ന|
WEBDUNIA|
PRO
PRO
താന്‍ വായ തുറന്നാല്‍ പല ബിജെപി നേതാക്കളും കുഴപ്പത്തിലാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അതിനാല്‍ തന്നെ തന്നെക്കൊണ്ട് ഒന്നും പറയിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
കഴിഞ്ഞ ദിവസം പാറ്റ്നയില്‍ നടന്ന യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് രംഗത്തു വന്നിരുന്നു. മോഡി എന്തു പാപമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ജെഡി(യു)വിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി ആകാനുള്ള മോഹം സാധിക്കുന്നതിന് നിതീഷ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വിമർശനം. ഇക്കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു നിതീഷിന്റെ പ്രസ്താവന.