താനെയില്‍ കെട്ടിടം തകര്‍ന്ന് 7 മരണം

മുംബൈ| WEBDUNIA|
WD
WD
മൂന്നു നില കെട്ടിടം തകര്‍ന്ന് പിഞ്ചുകുഞ്ഞടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. താനെയിലെ മംബ്ര പ്രദേശത്താണ് അപകടം നടന്നത്.

പ്രദേശത്തെ 35 വര്‍ഷം പഴക്കമുള്ള ശകുന്തള എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിരവധി പേര്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്.

ജൂണ്‍ പത്തിന് മാഹിമില്‍ കെട്ടിടം തകര്‍ന്ന് 10 പേര്‍ മരണപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :