തസ്‌ലിമ നസ്രീനെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2013 (10:46 IST)
PTI
ട്വിറ്ററിലൂടെ മതവിശ്വാസത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ മുസ്ലീം പുരോഹിതന്‍ നല്‍കിയ കേസില്‍ തസ്‌ലിമ നസ്‌റീനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മുസ്‌ലിങ്ങളുടെ പിന്തുണതേടി ഖാനെ കണ്ടതിനെക്കുറിച്ച് തസ്‌ലിമ ട്വിറ്ററില്‍ എഴുതിയതാണ് വിവാദമായത്. ഇതിനെതിരെയാണ് ഖാന്‍ കേസുകൊടുത്തത്. തസ്‌ലിമയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ആളാണ് ഖാന്‍. ഹര്‍ജിയിലെ വാദം ജനവരി രണ്ടാംവാരം തുടരും.

മൗലാന തൗഖീര്‍ റാസഖാന്‍ നല്‍കിയ കേസിലാണ് നടപടിയെടുക്കരുതെന്ന് ഉത്തര്‍പ്രദേശ് പൊലീസിനോട് കോടതി നിര്‍ദേശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :