ഒറീസയില്‍ തട്ടിക്കൊണ്ടുപോയ പൊലീസ് സബ് ഇന്‍സ്പെക്ടറെ മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു. കൃപാറാം മാന്ജിയെയാണ് കൊലപ്പെടുത്തിയത്.
നൌപാദ ജില്ലയില്‍ നിന്നാണ് മാന്‍ജിയെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇയാള്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടപ്പോഴാണ് മാവോയിസ്റ്റുകള്‍ റാഞ്ചിയത്.
മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റുകള്‍ ഓറീസയില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്നത്. രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളേയും ബിജെഡി എം എല്‍ എ ജിന ഹിക്കാക്കയെയുമാണ് മുമ്പ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇവരെ സുരക്ഷിതമായി വിട്ടയച്ചിരുന്നു.