കശ്മീരില്‍ ഡ്രൈവര്‍ ഇല്ലാതെ ഒരു ട്രെയിന്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു! കശ്മീര്‍ താഴ്വരയിലെ ഖ്വാസിഗഡില് നിര്‍ത്തിയിട്ടിരുന്ന ട്രെയിനാണ് ഡ്രൈവര്‍ ഇല്ലാതെ ഓടിയത്.
ശ്രീനഗറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ ഖ്വാസിഗഡില് നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ഇല്ലാതെ അനന്ത്നാഗിലേക്കുള്ള പാതയില്‍ 20 കിലോ മീറ്റര്‍ ദൂരം ഓടിയ ശേഷം അനന്ത്നാഗ് സ്റ്റേഷനു സമീപമുള്ള ഒരു വളവില്‍ താനേ നില്‍ക്കുകയായിരുന്നു.
ഇക്കാര്യം റയില്‍വെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരുന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍, അധികൃതര്‍ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ല. 2008 ഒക്ടോബറിലാണ് കശ്മീര്‍ താഴ്വരയില് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.