ഡോക്ടര്‍മാ‍രുടെ സമരം; 5 മരണം

ലഖ്നൌ| WEBDUNIA|
PRO
ഡോക്ടര്‍മാരുടെ സമരം മൂലം പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. കാണ്‍പുരില്‍ ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടയിലാണ് അഞ്ച് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ ദിവസം ജില്ലയിലെ അഞ്ച് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പൊലീസുകാരുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസുകാര്‍ കള്ളകേസുകള്‍ മെനഞ്ഞ് അറസ്റ്റ് ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ പൊലീസുകാരുമായി ഏറ്റുമുട്ടിയത്. പൊലീസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലുകളില്‍ മാരകായുധങ്ങള്‍ ഒളിപ്പിച്ച് വച്ചതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.

ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രോഗികള്‍ സ്ഥലത്തെ സമാജ്‌വാദി പാര്‍ട്ടി എം‌എല്‍‌എ ഇര്‍ഫാന്‍ സോളങ്കിയോട് പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ സോളങ്കിയുടെ ആവശ്യവും നിരസിച്ച ഡോക്ടര്‍മാര്‍ എം‌എല്‍‌എയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയേറ്റശ്രമം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് പൊലീസ് ലാത്തിച്ചാര്‍ജും നടത്തിയത്. ഇതിനെതിരെയാണ് ഡോക്ടര്‍മാര്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :