ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ റിട്ട. ആര്‍മി ഡോക്ടര്‍ അറസ്റ്റില്‍. 71കാരനായ സോംനാഥ് പരിദയാണ് ഒറീസയില്‍ അറസ്റ്റിലായത്. 62കാരിയായ ഭാര്യയെ കൊലപ്പെടുത്തി 300 കഷണങ്ങളാക്കി എന്നാണ് കേസ്. വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നത്.
മക്കള്‍ വിദേശത്തായതിലാണ് ഡോക്ടറും ഭാര്യം മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ ഭാര്യാസഹോദരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കൊലയുടെ വിവരം പുറത്തുവന്നത്.
സംഭവം പുറത്തറിയാതിരിക്കാന്‍ ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മറവ് ചെയ്യാനായിരുന്നു ഡോക്ടറുടെ ശ്രമം. കൊലയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.