ഡെന്‍മാര്‍ക്ക് സ്വദേശിനിയെ പീഡിപ്പിച്ച സംഭവം: അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ഡെന്‍മാര്‍ക്ക് സ്വദേശിനിയെ ഡല്‍ഹിയില്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി.

ന്യുഡല്‍ഹി, ഡെന്‍മാര്‍ക്ക്, കൂട്ടമാനഭംഗം Newdelhi, Denmark, Gang Rape
ന്യുഡല്‍ഹി| rahul balan| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (13:38 IST)
ഡെന്‍മാര്‍ക്ക് സ്വദേശിനിയെ ഡല്‍ഹിയില്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തി. 2014ലായിരുന്നു സംഭവം നടന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം ഒമ്പതിന് വിധിക്കും. കൂട്ടിക്കുറ്റവാളികളായ മൂന്ന് പേരുടെ വിചാരണ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ പുരോഗമിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ വിചാരണ തടവുകാരനായിരിക്കേ മരണമടഞ്ഞിരുന്നു.

52കാരിയായ സ്ത്രീയെ 2014 ജനുവരി 14ന് രാത്രി ഒമ്പതു പേര്‍ ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സംഘം കൊള്ളയടിച്ചു. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ഡിവിഷണല്‍ റെയില്‍വേ ഓഫീസേഴ്‌സ് ക്ലബിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇവരെ കൊണ്ടുപോയ ശേഷമായിരുന്നു പീഡനം നടത്തിയത്.

മഹേന്ദ്ര എന്ന ഗഞ്ച (26), മൊഹദ് രാജ (22), രാജു (23), അര്‍ജുന്‍ (21), രാജു ധക്ക (22) എന്നിവരാണ് പ്രതികള്‍. മറ്റൊരു പ്രതിയായ ശ്യാം ലാല്‍ (55) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കേ ഫെബ്രുവരിയില്‍ മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :