ഡീസല്‍, പാചകവാതകം, മണ്ണെണ്ണ- വിലവര്‍ധന ഉടന്‍ വരുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ കേന്ദ്രസര്‍ക്കാര്‍സാമ്പത്തിക പരിഷ്കരണങ്ങള്‍ അവസാനിപ്പിക്കുന്നില്ല. ഇന്ധനവില ഉടന്‍ കൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഡീസല്‍, പാചകവാതകം, എന്നിവയുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണിത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വില ലിറ്ററിന് 2 രൂപ മുതല്‍ 3 രൂപ വരെ കൂടിയേക്കും. മാര്‍ച്ച് 31നു മുന്‍പ് ഡീസല്‍ ലിറ്ററിന് 4.50 രൂപ കൂട്ടണമെന്നാണു പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഇത് കൂട്ടാനായിരിക്കും സാധ്യത.

മാത്രമല്ല, പാചകവാതക സിലിണ്ടറിന് 130 രൂപ വര്‍ധനയും ആവശ്യപ്പെടുന്നുണ്ട്. രണ്ട് ഘട്ടമായിട്ടായിരിക്കും ഇത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ആറില്‍ നിന്ന് ഒമ്പതായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിലിണ്ടറിന്റെ എണ്ണം കൂടുമ്പോള്‍ വിലയും വര്‍ധിക്കും എന്ന് ചുരുക്കം. മണ്ണെണ്ണ വില ഓരോ മാസവും 35 പൈസ എന്ന നിരക്കില്‍ കൂട്ടിയേക്കും.

രാജ്യം എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്നാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :