ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; ഇന്ത്യക്ക് തല്ക്കാലം ഭീഷണിയില്ല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഡല്‍ഹിയിലും ചണ്ഡീഗഡിലും ഭൂചലനം. ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. ഡല്‍ഹിയിലും ഒപ്പം പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.വൈകിട്ട് 4.20 ഓടെയാണ് 15-20 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. ഇനി ഇന്ത്യയില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ഭൗമപഠന കേന്ദ്രം അറിയിക്കുന്നത്.
ഡല്‍ഹി, ചണ്ഡീഗഡ്, നോയിഡ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ഭൂചലനമുണ്ടാപ്പോള് തന്നെ പരിഭ്രാന്തരായ ആളുകള്‍ വീടുകളും ഓഫീസുകളും വിട്ട് പുറത്തിറങ്ങി.
ഇറാന്-പാകിസ്താന് അതിര്ത്തിയയലെ ഖാഷ് നഗരത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 7.8 ഡിഗ്രി തീവ്രത രേഖപ്പെടുത്തി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ താഴെയാണ്.