ഡല്‍ഹിയില്‍ മുന്ന് കൊടുംകുറ്റവാളികളെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയില്‍ പൊലീസ് കൊടുംകുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലാണ് മൂന്ന് അന്തര്‍സംസ്ഥാന കുറ്റവാളികളെ വെടിവെച്ചുകൊന്നത്.

നിരവധി മോഷണക്കേസുകളിലെ പ്രതിയും കൊലയാളിയുമായ നീതു ദബോഡിയയും മറ്റ് രണ്ടുപേരുമാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. വസന്ത്കുഞ്ജിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന് സമീപം വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

കാറിലെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് സ്വയം പ്രതിരേധിക്കുന്നതിന്റെ ഭാഗമായി വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പില്‍ മൂന്നുപേരും സംഭവസ്ഥലത്ത് കൊല്ലപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :