ഡല്‍ഹിയില്‍ നാലുനിലകെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജാഫര്‍ബാദ് പ്രദേശത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കെട്ടിടം പൊളിക്കുന്നതിനിടെയാണ് സംഭവം.
കെട്ടിടത്തിനടിയില്‍ ഒരാള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തില്‍ വിള്ളല്‍ വീണിരുന്നു.