ഡല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ അഭിമുഖം: സീന്യൂസിനെതിരെ കേസ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്ത സീന്യൂസ് ചാനലിനെതിരെ കേസ്. ചാനലിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.

സെക്ഷന്‍ 228(എ) പ്രകാരമാണ് ചാനലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുക. അഭിമുഖത്തില്‍ ഡല്‍ഹി പൊലീസിനെതിരെ സുഹൃത്ത് ആഞ്ഞടിച്ചിരുന്നു. പൊലീസിന്റെ അലം‌ഭാവമാണ് പെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് യുവാവ് കുറ്റപ്പെടുത്തിയിരുന്നു.

ബസില്‍ നിന്ന് പുറത്തെറിയപ്പെട്ട ശേഷം കൊടുംതണുപ്പില്‍ വിവസ്ത്രരായി വഴിയില്‍ കിടന്നു നിലവിളിച്ച തങ്ങളെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ എത്തി. മൂന്ന് വാനുകള്‍ എത്തിയെങ്കിലും ഏത് വാഹനത്തില്‍ പെണ്‍കുട്ടിയെ കയറ്റണം എന്നതിനെ ചൊല്ലി പൊലീസ് ഓഫിസര്‍മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. അരമണിക്കൂര്‍ തര്‍ക്കിച്ച ശേഷമാണ് പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സുഹൃത്ത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :