ട്രെയിന്‍ യാത്രാനിരക്ക് മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ച ട്രെയിന്‍ യാത്രാനിരക്ക് തിങ്കാളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിണമെന്ന എഫ്.എ.സി യുടെ(ഫ്യൂവല്‍ അഡ്ജസ്റ്റ്‌മെന്റ് കംപോണന്റ്) നിര്‍ദ്ദേശം പരിഗണിച്ചതാണ് വര്‍ദ്ധനവ്.

എഫ്എസിയുടെ നിര്‍ദ്ദേശം പരിശോധിച്ചു വരികയാണെന്നും ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രറെയില്‍വെ മന്ത്രി മല്ലികാര്‍ജുന കര്‍ഗെ അറിയിച്ചിരുന്നു.

ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം എഫ്എസി അനുബന്ധ നിരക്ക് പരിഷ്‌കരണം ഒക്ടോബര്‍ ഒന്നു മുതലാണ് നിലവില്‍വരേണ്ടത്. റെയില്‍വേയ്ക്ക് 1200 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ ഈ വര്‍ദ്ധനവല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :