ട്രെയിന്‍ തട്ടി നാല് ആനകള്‍ ചെരിഞ്ഞു

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
പശ്ചിമ ബംഗാളില്‍ റെയില്‍‌വെ ട്രാക്കിലെക്ക് കയറിയ ആനക്കൂട്ടത്തെ പാസഞ്ചര്‍ ട്രെയിന്‍ തട്ടി നാല് ആനകള്‍ ചെരിഞ്ഞു. ബംഗാളിലെ മര്‍ഗാട്ട് കാടുകള്‍ക്ക് സമീപത്തെ റെയിവെ ട്രാക്കിലാണ് അപകടം നടന്നത്. കൊല്‍ക്കത്തയിലെ വടക്കന്‍ മേഖലയിലാണ് മര്‍ഗാട്ട് കാടുകള്‍ സ്ഥിതി ചെയ്യുന്നത്‍.

ലോക്കോ പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അതല്ലാ അതിവേഗതയിലായിരുന്ന ട്രെയിന്‍ എന്നും പറയപ്പെടുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആനകളെ ട്രെയിന്‍ ഇടിച്ചിട്ടത്. വനം മന്ത്രി ഹിറ്റന്‍ ബര്‍മനാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയ്ക്ക് ബംഗാളില്‍ വിവിധ അപകടങ്ങളിലായി 42 ആനകളാണ് ചെരിഞ്ഞത്. രാജ്യത്ത് പലയിടങ്ങളിലും വന്യമൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. മര്‍ഗാട്ട് കാടുകളിലെ അപകടത്തിനു ശേഷം മൃഗസ്‌നേഹികള്‍ വന്യജീവികളുടെ സംരക്ഷണത്തിനായി ശക്തമായി രംഗത്തു വന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :