ട്രെയിന്‍ ടിക്കറ്റില്‍ അശ്ലീലം: റെയില്‍‌വേ ക്ലാര്‍ക്ക് അറസ്റ്റില്‍!

മുംബൈ| WEBDUNIA|
PRO
PRO
ട്രെയിന്‍ ടിക്കറ്റില്‍ അശ്ലീലം എഴുതി നല്‍കുന്നത് ശീലമാക്കിയ റെയില്‍‌വേ ക്ലാര്‍ക്ക് പിടിയിലായി. റെയില്‍‌വേയിലെ സീനിയര്‍ ക്ലാര്‍ക്ക് ആയ സാഗര്‍ വൈദ്യ(35) ആണ് കുര്‍ള റെയില്‍‌വേ പൊലീസിന്റെ പിടിയിലായത്. ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അശ്ലീല സന്ദേശത്തിനൊപ്പം തന്റെ മൊബൈല്‍ നമ്പറും ഇയാള്‍ ടിക്കറ്റില്‍ എഴുതി നല്‍കുകയായിരുന്നു.

സുനിതാ സോന്‍‌ടക്ക(21) എന്ന സ്ത്രീയാണ് പരാതിക്കാരി. ശനിയാഴ്ച വിഖ്രോലി സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുത്ത ഇവര്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ കണ്ട് അമ്പരന്നു. തുടര്‍ന്ന് അവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് സ്ഥലത്തെത്തി കാര്യം തിരക്കിയപ്പോള്‍ വൈദ്യ അയാളെ മര്‍ദ്ദിച്ചു എന്നും പരാതിയിലുണ്ട്. വൈദ്യയ്ക്കൊപ്പം മറ്റൊരു ക്ലാര്‍ക്കും സുനിതയുടെ ഭര്‍ത്താവിനെ ആക്രമിച്ചു. തുടര്‍ന്നാണ് സുനിത റെയില്‍‌വേ പൊലീസില്‍ പരാതി നല്‍കിയത്.

വൈദ്യയ്ക്കൊപ്പം യുവതിയെ ഭര്‍ത്താവിനെ മര്‍ദ്ദിച്ച ക്ലാ‍ര്‍ക്ക് ഇപ്പോള്‍ ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :