ട്രെയിനില്‍ നിന്നു ചാടിയ ആറുപേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ഇറ്റാവ| WEBDUNIA| Last Modified ബുധന്‍, 19 ജൂണ്‍ 2013 (15:20 IST)
PRO
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു ചാടിയ ആറുപേര്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവമുണ്ടായത്.ഡല്‍ഹി-ജന്‍സാധാരന്‍ എക്‌സ്പ്രസിലെ യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.

ജസ്വന്ത് നഗറിന് സമീപം എത്തിയപ്പോള്‍ ട്രെയിനുള്ളില്‍ തീ കണ്ടതിനെ തുടര്‍ന്നാണ് പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്.

ഈ സമയം മറ്റൊരു ട്രാക്കിലൂടെ എതിര്‍ദിശയിലേക്ക് കടന്നുപോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :