ടുജി: ചിദംബരത്തിന്റെ മകനെതിരെ സ്വാമി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ ഗുരുതര ആരോപണവുമായി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്‌മണ്യന്‍ സ്വാമി വീണ്ടും രംഗത്ത്‌. സ്‌പെക്ട്രം അഴിമതിയിലൂടെ ചിദംബരത്തിന്റെ ഒത്താശയോടെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സാമ്പത്തികനേട്ടമുണ്ടായിട്ടുണ്ടെന്ന് സ്വാമി ആരോപിക്കുന്നത്. എയര്‍സെല്‍- മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് ആരോപണം.

ടെലികോം കമ്പനിയായ എയര്‍സെല്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസുമായി നടത്തിയ ഇടപാടില്‍ കാര്‍ത്തിക്ക്‌ പങ്കുണ്ടെന്ന് കാണിച്ച് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 2006-ല്‍ ധനമന്ത്രിയായിരിക്കെ എയര്‍സെല്‍- മാക്‌സിസ് ഇടപാടിന് ചിദംബരമാണ് അനുമതി നല്‍കിയത്. കാര്‍ത്തി ഇടനിലക്കാരനായി നിന്ന് ഇതില്‍ നിന്ന് വന്‍ നേട്ടം കൊയ്തു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സ്വാമി പറഞ്ഞു.

ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടുജി കേസില്‍ ദയാനിധി മാരനെതിരെ നടപടി വൈകിപ്പിക്കുന്നതും ചിദംബരമാണെന്ന് സ്വാ‍മി ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :