ടി പി ചന്ദ്രശഖരന്‍ വധക്കേസില്‍ 149 സാക്ഷികളെ വിസ്തരിച്ചു
കോഴിക്കോട്: |
WEBDUNIA|
PRO
PRO
ടി പി ചന്ദ്രശഖരന്‍ വധക്കേസില്‍ 149 സാക്ഷികളെക്കൂടി വിസ്തരിച്ചു. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം കൊലയാളി സംഘം ചൊക്ലിയില്‍ ഉപേക്ഷിച്ച രക്തംപുരണ്ട മദ്യക്കുപ്പിയും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തിയ സിഐയെയും ഇന്ന് വിസ്തരിച്ചവരില്‍പ്പെടുന്നു. ഈ മദ്യക്കുപ്പിയില്‍ ഉണ്ടായിരുന്ന രക്തം കേസിലെ ആറാംപ്രതി അണ്ണന്‍ സിജിത്തിന്റേതായിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ പിന്നീട് കണ്ടെത്തിയിരുന്നു.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് ചൊക്ലിയിലെ ശ്രീനാരായണ മഠത്തിനടുത്ത് നിന്ന് പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്ക് രക്തം പുരണ്ട മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യക്കുപ്പി കൂടാതെ ഇന്നോവ കാറിന് ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റുകളും സഞ്ചിയും വെള്ളത്തിന്‍റെ കുപ്പിയും കണ്ടെടുത്തതില്‍ ഉള്‍പ്പെടും. മദ്യക്കുപ്പിയില്‍ ഉണ്ടായിരുന്ന രക്തം കേസിലെ പ്രതി അണ്ണന്‍സിജിത്തിന്റേതാണെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ മെയ് 4 ന് വൈകുന്നേരം ചൊക്ലി ടൗണില്‍ വച്ച് ഇന്നോവ കാറിലെത്തിയ കൊടി സുനിയും മുഹമ്മദ് ഷാഫിയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായിക്കാണിച്ച് സന്തോഷ് എന്നയാള്‍ പാനൂര്‍ സിഐക്ക് പരാതി നല്‍കിയതായി സിഐ മൊഴി നല്‍കി. ഈ പരാതി ചൊക്ലി എസ്ഐക്ക് അന്നു തന്നെ കൈമാറിയിരുന്നതായും സിഐ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും പോലീസ് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ഭാഗം. കേസിലെ 149 ആം സാക്ഷിയാണ് പാനൂര്‍ സിഐ ജയന്‍ ഡൊമിനിക്ക്. ഇതില്‍ 49 സാക്ഷികളൊഴികെ നൂറു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.