ജ്യൂസ് പാക്കറ്റില്‍ ചത്ത പാമ്പ്!

ഭട്കല്‍| WEBDUNIA|
PRO
PRO
പ്രമുഖ കമ്പനിയുടെ മാങ്കോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. കര്‍ണാടകയിലെ ഭട്കലിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ഒരമ്മ മകള്‍ക്ക് ജ്യൂസ് പാക്കറ്റ് വാങ്ങി നല്‍കുകയായിരുന്നു. മകള്‍ സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചു കുടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സ്ട്രോ പുറത്തേക്ക് എടുത്തപ്പോഴാണ് പാമ്പിന്റെ തല അതില്‍ കുരുങ്ങിയിരിക്കുന്നത് കണ്ട്. മൂന്ന് ഇഞ്ച് നീളമുള്ള പാമ്പായിരുന്നു അത്. പാമ്പിനെ കണ്ടപ്പോള്‍ തന്നെ രണ്ടു പേരും ബോധംകെട്ട് വീണു.

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കമ്പനിക്കെതിരെ ബേക്കറി ഉടമ പൊലീസില്‍ പരാതി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :