ജെപിസിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന ആവശ്യം പ്രധാനമന്ത്രി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തള്ളി.

ഇടപാടിന്റെ എല്ലാ രേഖകളും ജെപിസിയുടെ മുന്‍‌പാകെ ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും തനിക്കും ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയേയും ധനമന്ത്രി പി ചിദംബരത്തേയും ജെപിസിക്ക് മുമ്പാകെ വിളിച്ചുവരുത്തണമെന്ന് ബിജെപി നേതാവ് യശ്വന്ത് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :