ഗുഡ്ഗാവ് കിഡ്നി റാക്കറ്റ് കേസിലെ മുഖ്യ പ്രതി ഡോക്ടര്‍ അമിത് കുമാറിന്റെ സഹോദരന് ഡോക്ടര്‍ ജീവന് റാവത്തിനെ ഡല്‍ഹിയിലെ തിസ് ഹസാരി കോടതി ഫെബ്രുവരി 29 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ ലോധി റോഡില്‍ നിന്ന് ജീവനെ കഴിഞ്ഞ രാത്രിയാണ് അറസ്റ്റു ചെയ്തത്.
ജനുവരി 24 മുതല്‍ ജീവന് ഒളിവിലായിരുന്നു. ജീവനും അമിത്തിനുമെതിരെ ഫെബ്രുവരി ഒന്നിന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അമിത് കുമാറും ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇയാളുടെ കാനഡയിലുള്ള സ്വത്തുക്കളെക്കുറിച്ച് വിവരം നല്കുവാന് സി.ബി.ഐ അവിടത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിഡ്നി റാക്കറ്റ് കേസിലെ പ്രതികളിലൊരാളുടെ ഡ്രൈവറില്‍ നിന്ന് 19 ലക്ഷം രൂപ കൈക്കൂലി മേടിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ ഡല്‍ഹി പൊലീസ് കഴിഞ്ഞാഴ്ച അറസ്റ്റു ചെയ്തിരുന്നു ഈ ഉദ്യോഗസ്ഥനു പുറമെ ആറു പൊലീസുകാര്‍ക്ക് കൂടി കൈക്കൂലി ലഭിച്ചിട്ടുണ്ട്.
ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഗുഡ്ഗാവ് കിഡ്നി റാക്കറ്റ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഡോക്ടര്‍ ഉപേന്ദ്രയുടെ ഡ്രൈവറാണ് ഇവര്‍ക്ക് കൈക്കൂലി നല്‍കിയത്. രക്ഷപ്പെടുന്നതിന് സഹായിക്കുന്നതിനായിട്ടാണ് കൈക്കൂലി നല്‍കിയത്.