ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: 7 പൊലീസുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി| WEBDUNIA|
PTI
PTI
ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ പൊലീസ് സൂപ്രണ്ടിന്റെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിലാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ പൊലീസ് എസ്പി അടക്കം ഏഴു പോലീസുകാരാ‍ണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ പാക്കൂര്‍ എസ്‌പിയായ അമര്‍ജിത് ബലിഹാറും അദ്ദേഹത്തിന്റെ ഡ്രൈവറും മൂന്ന് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ദുംക്ക പാക്കൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലെ കത്തിഖുണ്ഡ് വനത്തിലാണ് ആക്രമണം നടന്നത്.

എസ്‌പിയുടെ വാഹനവ്യൂഹത്തിന് കടന്നു പോയ വഴിയില്‍ കുഴിബോംബ് പൊട്ടിച്ച ശേഷം പോലീസുകാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡിഐജി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം ദുംക്കയില്‍ നിന്ന് മടങ്ങുകയായിരുന്ന എസ്‌പി. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു മാവോയിസ്റ്റ് ആക്രമണം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :