ജസീറയുടെ നിവേദനങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
കടല്‍ത്തീരം കാര്‍ന്നുതിന്നുന്ന മണല്‍ മാഫിയക്കെതിരെ ജസീറ സംസ്ഥാന സര്‍ക്കാരിന് നല്കിയ നിവേദനങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്.
ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന ജസീറയെ സന്ദര്‍ശിച്ച് മൊഴിയെടുത്ത ശേഷമായിരുന്നു കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിശദീകരണം.
മാധ്യമങ്ങളിലൂടെ വാര്‍ത്ത് അറിഞ്ഞാണ് മണല്‍ മാഫിയയ്ക്കെതിരായ സമരം നാല് ദിവസം പിന്നിടുമ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ജസീറയെ കാണാന്‍ എത്തിയത്.
ജസീറയുടെ സമരം ന്യായമാണെങ്കിലും ഭരണ ഘടനയുടെ 21(a) പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാമെന്ന് സിറിയക് ജോസഫ് വ്യക്തമാക്കി. ഡല്‍ഹിയിലെ വിവധ മലയാളി സംഘടനകളും വിദ്യാര്‍ത്ഥികളും ജസീറയുടെ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.