ജമ്മു കാശ്മീരില്‍ കൂട്ട അറസ്റ്റ്; വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍| Harikrishnan| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (13:48 IST)
ബുധനാഴ്ച നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരില്‍ മുന്‍കരുതലെന്ന നിലയില്‍
അറുനൂറോളം പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. തെരഞ്ഞെടുപ്പിനെതിരെ പ്രചാരണം നടത്തുന്ന
വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലിലാണ്.

ഹുറിയത്ത് നേതാക്കളായ സയിദ് അലിഷാ ഗീലാനി,​ ആയാസ് അക്ബര്‍,​ ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വെയ്സ് ഉമര്‍ ഫറൂഖ്,​ ബിലാല്‍ ഗനി ലോണ്‍,​ അബ്ദുള്‍ഗനി ഭട്ട്,​ ജെകെഎല്‍എഫ് ചെയര്‍മാന്‍ യാസിന്‍ മാലിക്,​ ബഷീര്‍ അഹമ്മദ് ഭട്ട്,​ അഷ്റഫ് ബിന്‍ സലാം,​ ഷൗക്കത്ത് ബക്ഷി എന്നവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടും.

ഇനിയും മുന്നൂറോളം പേരെ കൂടി അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരു സൈനികാഭ്യാസമായി മാറിയിരിക്കുകയാണെന്നും ജനങ്ങള്‍ വോട്ടിംഗില്‍നിന്ന് മാറിനില്‍ക്കണമെന്നുമാണ് വിഘടനവാദികള്‍ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :