ജഗന്‍ മോഹന്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്| WEBDUNIA|
PRO
PRO
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അറസ്റ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ മൂന്ന് ദിവസത്തേയ്ക്ക് ബന്ദ് നടക്കുകയാണ്. അണികള്‍ അക്രമാസക്തരാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയാണ് ജഗനെ കോടതിയില്‍ കൊണ്ടുവന്നത്. സി സി ടി വികളും കോടതി പരിസരത്ത് സ്ഥാപിച്ചിരുന്നു.

സി ബി ഐ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് കഴിഞ്ഞദിവസം ജഗന്‍ മോഹന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ജഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

വൈ എസ്‌ രാജശേഖര റെഡ്‌ഢി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ അനധികൃത സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തിലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ജഗന്റെ ബിസിനസ് സാമ്രാജ്യത്തില്‍ 850 കോടി നിക്ഷേപിച്ചുവെന്നാണ്‌ കേസ്. വാന്‍പിക് വാണിജ്യ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :