ചൈനീസ് വെടിവയ്പ്: മാധ്യമങ്ങള്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി| WEBDUNIA|
ചൈനീസ് ജവാന്മാര്‍ നടത്തിയ വെടിവയ്പില്‍ ഇന്തോ‌-ടിബറ്റന്‍ പൊലീസ് സേനാംഗങ്ങക്ക് പരുക്കേറ്റു എന്ന തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടികള്‍ക്ക് ഒരുങ്ങുന്നു എന്ന് സൂചന.

നടപടികളെ കുറിച്ച് ഇന്തോ‌-ടിബറ്റന്‍ പൊലീസ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് അതിര്‍ത്തിയില്‍ ചൈനയുമായി ഏറ്റുമുട്ടല്‍ നടന്നു എന്നും നടത്തിയ വെടിവയ്പില്‍ ഇന്തോ-ടിബറ്റന്‍ പൊലീസ് സേനയിലെ രണ്ട് ജവാന്മാക്ക് പരുക്കേറ്റു എന്നും ഈ മാസം 15 ന് ഒരു പ്രമുഖ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഉത്തര സിക്കിമിലെ കൊരാംഗ് മേഖലയിലാണ് വെടിവയ്പ് നടന്നത് എന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ വെടിവയ്പ് നടന്നിട്ടില്ല എന്നും റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും അഭ്യന്തരമന്ത്രാലയം പ്രസ്താവന നടത്തിയിരുന്നു.

ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്ന് ദേശ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :