ചൈനീസ് ഭടന്‍‌മാര്‍ വീണ്ടും നുഴഞ്ഞു കയറി

ഡല്‍ഹി| WEBDUNIA|
PRO
ചൈനീസ് ഭടന്‍‌മാരുടെ നുഴഞ്ഞുകയറ്റം വീണ്ടും തുടരുന്നു. ഉത്തരാഖണ്ഡിലെ ബര്‍ഹോട്ടി മേഖലയിലാണ് സൈന്യം നുഴഞ്ഞു കയറിയത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 21 പേരാണ് നുഴഞ്ഞുകയറിയതെന്നാണ് സൂചന. ഇവര്‍ നുഴഞ്ഞ് കയറിയത് ഇന്ത്യന്‍ സൈന്യം മനസിലാക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് ഭടന്‍‌മാര്‍ അടുത്തിടയിലായി നിരവധി തവണയാണ് നുഴഞ്ഞുകയറിയത്.

ഈ മാസം ആദ്യം പ്രതിരോധമന്ത്രി എകെ ആന്‍റണി സന്ദര്‍ശിക്കുകയും അതിര്‍ത്തിയില്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെപ്പറ്റി നേതാക്കളുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.

നുഴഞ്ഞുകയറ്റം സൈന്യം ചൈനീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :