ചെന്നൈയില്‍ 12 നില കെട്ടിടം തകര്‍ന്നു, ഒരാള്‍ മരിച്ചു, 50 പേര്‍ കുടുങ്ങിക്കിടക്കുന്നു

ചെന്നൈ| Last Updated: ശനി, 28 ജൂണ്‍ 2014 (21:17 IST)
ചെന്നൈയില്‍ മുഗളിവാക്കത്ത് കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന 12 നിലക്കെട്ടിടമാണ് തകര്‍ന്നുവീണത്. മധുര സ്വദേശിയായ നിര്‍മ്മാണത്തൊഴിലാളിയാണ് മരിച്ചത്. 50 പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പോരൂരിനടുത്ത് മുഗളിവാക്കത്താണ് കെട്ടിടം തകര്‍ന്നുവീണത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കെട്ടിടം നിലം പതിച്ചത്. ആ സമയത്ത് നൂറിലധികം തൊഴിലാളികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ശക്തമായപ്പോള്‍ ഇവരില്‍ പലരും ജോലി അവസാനിപ്പിച്ച് പോയിരുന്നു. ബാക്കിയുണ്ടായിരുന്ന തൊഴിലാളികളാന് അപകടത്തില്‍ പെട്ടത്.

പല നിലകളിലായി തൊഴിലാളികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുമ്പോഴാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം ഉടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :