ഭൂകമ്പം നടന്നതിനാല്‍ എല്ലാവരും പരസ്പരം വിവരം അറിയാനായി വിളിക്കുന്നതിനാല്‍ മൊബൈല്‍ - ലാന്‍ഡ്ലൈന്‍ സേവന ദാതാക്കളുറ്റെ സെര്‍വര്‍ ഡൌണ്‍ ആയതാണ് ഫോണ്‍ നിശ്ചലാവസ്ഥയ്ക്ക് കാരണം. ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ ഒരേ സമയം ഉണ്ടായാല്‍ ‘ട്രാഫിക്ക് കണ്‍ജഷന്‍’ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വിവരസാങ്കേതിക വിദഗ്ധര്‍ പറയുന്നു.