ചുമയും ജലദോഷവും എച്ച്1എന്‍1ന് കാരണമായേക്കാമെന്ന് വിദഗ്‌ധര്‍

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 14 ഫെബ്രുവരി 2015 (15:02 IST)
ചുമയും ജലദോഷവും പിടിപ്പെട്ടാല്‍ അതിനെ അവഗണിക്കരുത്. ചിലപ്പോള്‍, അത് പന്നിപ്പനിയുടെ ലക്ഷണമാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. കടുത്ത പനിയും മിക്കപ്പോഴും എച്ച് 1 എന്‍ 1 രോഗബാധയുടെ ലക്ഷണമായാണ് വിലയിരുത്തുന്നത്.

ചുമ, തൊണ്ടയ്ക്കു വേദന, മൂക്കൊലിപ്പ്, തുമ്മല്‍, ശരീരവേദന, പനി, കാലു വേദന, വയറിളക്കം എന്നിവയാണ് എച്ച് 1 എന്‍ 1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. കുട്ടികളെയും പ്രായമായവരെയും ആണ് അസുഖം ഏറ്റവും പെട്ടെന്ന് ബാധിക്കുക. കാന്‍സര്‍, എച്ച് ഐ വി, കരള്‍ രോഗബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവരെയും എച്ച് 1 എന്‍ 1 വൈറസ് പെട്ടെന്നു ബാധിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

അതേസമയം, നിലവില്‍ എച്ച് 1 എന്‍ 1 ബാധയ്ക്ക് എല്ലാ പനിയും ഒരു ലക്ഷണമാകാറില്ലെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. എന്നാല്‍, വയറിളക്കം എച്ച് 1 എന്‍ 1 വൈറസ് ബാധയുടെ ലക്ഷണമാണെന്നും ഡോ സുരഞ്ജിത് ചാറ്റര്‍ജി പറയുന്നു.

ഈ വര്‍ഷം ഇന്ത്യയില്‍ ഇതുവരെ 6,298 എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 12 വരെയുള്ള കണക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :