ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിഭാഗത്തിന്റെ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിക്കായി ധനമന്ത്രി പി.ചിദംബരം ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു. കേന്ദ്ര ബഹിരാകാശ വകുപ്പിന് 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 4074 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുവാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബഹിരാകാശ വകുപ്പിന് 2007-08 സാമ്പത്തിക വര്‍ഷം 3290 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 784 കോടി രൂപയാണ് ഈ വര്‍ഷം അധികം അനുവദിച്ചിട്ടുള്ളത്.
ചാന്ദ്രയാന്‍ പദ്ധതിക്ക് 10000 കോടി രൂപയാണ് ഐഎസ്ആര്‍ഒ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ ഇന്ത്യന്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കും. 2007 ല്‍ നാലു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു.
1969 ലാണ് ഐഎസ്ആര്‍ഒ സ്ഥാപിതമായത്. 1975 ല്‍ ഇന്ത്യയുടെആദ്യ കൃതിമ ഉപഗ്രഹമായ ആര്യഭട്ട ഭ്രമണപഥത്തിലെത്തിച്ചു.